IndiaLatest

പ്രധാനമന്ത്രിയുടെ ജന്മദിനം: കാന്‍സര്‍ രോഗികള്‍ക്കും ക്ഷയ രോഗികള്‍ക്കും ധനസഹായം

“Manju”

പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ഗോവ രാജ്ഭവന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 72 ക്ഷയ രോഗികള്‍ക്കും, കാന്‍സര്‍ രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ നടത്തുന്നതിനാവശ്യമായ ധനസഹായം നല്‍കുമെന്ന് ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ള അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലായി നിരവധി സേവന പരിപാടികളാണ് സംസ്ഥാന സര്‍ക്കാരും ബിജെപിയും നടത്താന്‍ പോകുന്നത്. സമൂഹത്തിലെ ദരിദ്രരും, അവശതയനുഭവിക്കുന്നവരും, അധഃസ്ഥിത വിഭാഗങ്ങള്‍ക്കുമായി രാജ്ഭവന്‍ ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലുള്ള മന്ത്രിമാര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായ് ഓരോ മേഖലകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പശു സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മിരാമര്‍ ബീച്ച്‌ വൃത്തിയാക്കുന്ന പരിപാടിക്ക് ഗവര്‍ണ്ണര്‍ തുടക്കം കുറിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള 16 ദിവസം സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ക്കാണ് ബിജെപി നേതൃത്വം നല്‍കുന്നത്.

രക്തദാന ക്യാമ്പെയിനും, കൃത്രിമ കൈ കാലുകളുടെ വിതരണവും, ക്ഷയ രോഗത്തെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുള്ള രോഗികളെ ദത്തെടുക്കുകയും അവര്‍ക്കാവശ്യമായ ധനസഹായവും ചികിത്സയും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനവും ബിജെപി നടത്തും. കൂടാതെ മോദി @20 എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനും പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അറിയിച്ചു.

Related Articles

Back to top button