Uncategorized

ബാലാസാഹിബ് താക്കറെയുടെ പേരില്‍ മഞ്ഞള്‍ ഗവേഷണ കേന്ദ്രം

“Manju”

മുംബൈ: ബാലസാഹിബ് താക്കറെയുടെ പേരില്‍ മഞ്ഞള്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 100 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഏകനാഥ്‌ ഷിന്റെ അറിയിച്ചു. മഹാരാഷ്‌ട്രയിലെ ഹിങ്കോലി ജില്ലയില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്നോടിയായി 10 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ബാക്കി 90 കോടി രൂപ വരുന്ന സാമ്പത്തിക വര്‍ഷത്തോടനുബന്ധിച്ച്‌ ഘട്ടമായി നല്‍കും. താക്കറെ മറാഠ ജനതയുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. തികഞ്ഞ ആദര്‍ശവാനും തന്റെ ജനതയ്ക്കായ് ജീവിതം ഉഴിഞ്ഞു വെച്ച ത്യാഗിയുമായിരുന്നു താക്കറെ എന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വേളയില്‍ ഷിന്റെ സൂചിപ്പിച്ചു.

താക്കറെ ഔദ്യോഗിക ജീവിതത്തിനോട് വിടപറഞ്ഞു രാഷ്‌ട്രീയത്തിലേക്ക് കടക്കുകയും മറാഠ ജനതയ്ക്ക് വേണ്ടി സംസാരിക്കാനായി അദ്ദേഹം 1960ല്‍ മാര്‍മിക് എന്ന മാസിക പുറത്തിറക്കുകയും ചെയ്തു. മറാഠ വാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അച്ഛന്‍ കേശവ് സീതാറാം താക്കറെയുടെ നിര്‍ബന്ധപ്രകാരം യുണൈറ്റഡ് മഹാരാഷ്‌ട്ര എന്ന പേരില്‍ സംഘടന രൂപീകരിച്ചു.

മറാഠ വംശജരെക്കാള്‍ അന്യ നാട്ടുകാര്‍ മുംബൈയിലേക്ക് കുടിയേറി പാര്‍ക്കുന്നത് കണ്ട അദ്ദേഹം 1966ല്‍ ശിവസേന എന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് മഹാരാഷ്‌ട്രയില്‍ രൂപം നല്‍കി. മരണം വരെ മറാഠ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ബാലാസാഹിബ് താക്കറെയുടെ പേരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമായ കാര്യമായതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Back to top button