KeralaLatest

ജീവന്‍ രക്ഷിക്കാന്‍ പാറയുടെ മുകളില്‍ കയറി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

“Manju”

കോട്ദ്വാര്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കോട്ദ്വാറിലെ വനം പ്രദേശത്തിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ കാട്ടാന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
വാഹനവ്യൂഹത്തിന്റെ മുന്നില്‍ ചാടിയ കാട്ടാന മുന്നോട്ട് വരികയും ജീവന്‍ രക്ഷിക്കാനായി വാഹനം ഉപേക്ഷിച്ച്‌ റാവത്ത് അടുത്തുള്ള പാറക്കെട്ടുകളിലേക്ക് കയറുകയും ചെയ്തു.
വനത്തില്‍ നിന്നും കോട്ദ്വാര്‍-ദുഗദ്ദ റോഡിലേക്ക് ഇറങ്ങിയ ആന വലിയ തടസ്സം സൃഷ്ടിക്കുകയും ഭീതി ജനിപ്പിക്കുകയും ചെയ്തു. ഉപദ്രവിക്കില്ലെന്നോര്‍ത്ത് വാഹനത്തില്‍ ഇരുന്ന റാവത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. സംഗതി പന്തി അല്ലെന്നു മനസ്സിലാക്കിയ റാവത്തിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
വാഹനത്തില്‍ നിന്നും ഇറങ്ങിയ റാവത്തും കൂട്ടരും അടുത്തുള്ള മലയിലേക്ക് ഓടുകയും പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. റാവത്തിനും കൂട്ടര്‍ക്കും അര മണിക്കൂറോളമാണ് പാറക്കെട്ടുകള്‍ക്ക് മുകളില്‍ തങ്ങേണ്ടി വന്നത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടി വെച്ച്‌ ആനയെ കാട്ടിലേക്ക് ഓടിച്ചു വിട്ട ശേഷമാണ് റാവത്ത് പുറത്തിറങ്ങിയത്. ഏറെ നേരത്തെ ശ്രമം കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സമാധാനത്തില്‍ വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു അദ്ദേഹം .

Related Articles

Back to top button