IndiaLatest

ക്ഷേത്രത്തിന് 1.5 കോടി സംഭാവന നല്‍കി അംബാനി

“Manju”

തിരുപ്പതി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും വ്യവസായിയുമായ മുകേഷ് അംബാനി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. മുകേഷ് അംബാനിക്കൊപ്പം മകന്‍ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധികയും ഉണ്ടായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ അദ്ദേഹം സംഭാവന നല്‍കി. വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും ക്ഷേത്രം മെച്ചപ്പെടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ മുകേഷ് അംബാനി സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles

Back to top button