LatestThiruvananthapuram

വീടിന്റെ സമാധാനം സമൂഹ സമാധാനത്തിന്റെ താക്കോൽ – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

നെടുമങ്ങാട്: വീട്ടിലെ സമാധാനം എന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ആണെന്നും സമൂഹ സമാധാനത്തിന്റെ താക്കോലായി അത് പരിണമിക്കുമെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നെടുമങ്ങാട് ഏരിയ കുടുംബസംഗമം വേങ്കവിള ബട്ടർഫ്‌ളൈസ് ആഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. കുടുംബത്തിൽ സമാധാനം വളർത്തിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തൊഴിൽ മേഖലയിലെ സാമൂഹിക അസമത്വങ്ങളിൽ നിന്നുമുള്ള സുരക്ഷിത താവളമാകണം ഓരോ കുടുംബവും. അങ്ങനെയുള്ള വീട്ടില്‍ വളരുന്ന കുട്ടികൾ സമൂഹത്തിന്റെ ശാന്തിക്കും സമാധാനത്തിനും ക്രിയാത്മക സംഭാവന നൽകുന്ന സമഗ്രവ്യക്തിത്വങ്ങളായി വളരുമെന്നും സ്വാമി പറഞ്ഞു.

ശാന്തിഗിരി ആശ്രമം ഓഫീസ് ഓഫ് ദി പ്രസിഡന്റ് അഡ്മിനിസ്ട്രേഷൻ ഹെഡ് സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം നെടുമങ്ങാട് ഏരിയ ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നൂറിൽപരം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എസ്.ആർ.എം.യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം രണ്ടാം റാങ്കോടെ വിജയിച്ച അഡ്വ.കാർത്തിക, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ച പുഷ്കല ഹരീന്ദ്രൻ എന്നിവർക്ക് അനുമോദനങ്ങൾ നൽകി.

Related Articles

Back to top button