KeralaLatest

കൊല്ലം ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാദ്ധ്യത 18 ബ്ലോക്കുകളില്‍

“Manju”

കൊല്ലത്തിന്റെ ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന. ഇവയില്‍ കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും. ഇതില്‍ ഒരു ബ്ലോക്കില്‍ പര്യവേഷണത്തിന് പുറമേ ഖനനത്തിനും പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയതായും സൂചനയുണ്ട്.

ഇന്ധന സാന്നിദ്ധ്യം കണ്ടെത്താനുള്ള മൂന്ന് ഘട്ടങ്ങളായുള്ള പര്യവേഷണമായിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റന്‍ സര്‍വ്വേ കപ്പല്‍ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ കപ്പലില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബോട്ടുകളും അകറ്റിനിര്‍ത്താനും കപ്പലിന് ഇന്ധനവും ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ ചുറ്റും ടഗുകള്‍ ഉണ്ടാകും. പര്യവേഷണ സമയത്ത് ടഗുകള്‍ വഴി കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും.

ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ അടുത്ത വര്‍ഷം പകുതിയോടെ ഖനനത്തിനാണ് ആലോചന. കടലിന് നടുവില്‍ ഇരുമ്പ കൊണ്ട് കൂറ്റന്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റന്‍ പൈപ്പ്ലൈനുകള്‍ കടത്തിവിടും. ഖനനം ആരംഭിക്കുകയാണെങ്കില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കൊല്ലം പോര്‍ട്ടില്‍ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്.

പ്രതീക്ഷയോടെ കൊല്ലം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലില്‍ വീണ്ടും ഇന്ധന പര്യവേഷണം നടക്കുന്നത്. ജില്ലയ്ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്ബുള്ള പര്യവേഷണത്തില്‍ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് വീണ്ടും പര്യവേഷണം നടക്കുന്നതെന്നാണ് വിവരം.

Related Articles

Back to top button