KeralaLatest

സന്ന്യാസദീക്ഷാ വാർഷികം : പ്രാർത്ഥനാനിർഭരം മൂന്നാംദിനം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനു ബന്ധിച്ച് നടക്കുന്ന പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങളുടെ മൂന്നാദിനവും ഭക്തിസാന്ദ്രമായി. ഇന്ന് (28.09.2022ബുധനാഴ്ച) രാവിലെ ആറു മണിയുടെ ആരാധനയ്ക്കും 7.30 മണിക്ക് നടക്കുന്ന പുഷ്പ സമര്‍പ്പണത്തിലും പങ്കെടുക്കാൻ പീതവസ്ത്രധാരികളായ സന്ന്യാസി – സന്ന്യാസിനിമാർ സ്പിരിച്വൽ സോണിലേക്ക് ഒഴുകിയെത്തി. പുലർവെളിച്ചം തെളിഞ്ഞ അന്തരീക്ഷത്തിൽ പ്രാർത്ഥനാലയത്തിലും പർണ്ണശാലയിലും സഹകരണമന്ദിരത്തിലും ചിട്ടയോടെ ചടങ്ങുകൾ നടന്നു. ആശ്രമത്തിന്റെ വിവിധ ഏരിയകളിൽനിന്നുള്ള ഗുരുഭക്തരും സന്ന്യാസിസംഘത്തിന്റെ രക്ഷകർത്താക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു.

സന്ന്യാസദീക്ഷാ വാർഷികത്തിന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ നിരവധിപേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശ്രമത്തിലെത്തുന്നത്. ഇന്ന് രാവിലെ 10 മണി മുതൽ സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനനി പൂജ ജ്ഞാന തപസ്വിനി, ജനനി ആദിത്യ ജ്ഞാന തപസ്വിനി, സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി, സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി എന്നിവർ ഉപാശ്രമങ്ങളിലെ തങ്ങളുടെ അനുഭവങ്ങൾ ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുമായി പങ്കുവെയ്ക്കും. ഉച്ചയ്ക്ക് കമ്മ്യൂണിറ്റി കിച്ചൺ ഡൈനിംഗിലും അടുക്കളയിലുമായി സന്ന്യാസിസംഘം വിവിധ കർമ്മങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ആരാധനയും പുഷ്പസമർപ്പണവും ഉണ്ടാകും. രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ ജീവിതശൈലിരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തും. ശ്രീഗോകുലം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സ്മിത കിരൺ ക്ലാസുകൾ നയിക്കും

Related Articles

Back to top button