Uncategorized

ഗുരുവിന്റെ കാര്യങ്ങള്‍ പങ്കുവെച്ചറിയണം

“Manju”

പോത്തൻകോട് : ഗുരുവിന്റെ കാര്യങ്ങൾ പങ്കുവെച്ച് പങ്കുവെച്ചാണ് കൂടുതൽ അറിയേണ്ടതെന്നും ലോകത്ത് ഇന്നോളം വന്നിട്ടുള്ള ഒരാചാര്യനും പറയാത്ത കാര്യമാണ് ഗുരു പറഞ്ഞുതന്നിരിക്കുന്നതെന്നും, ഗുരുധർമ്മപ്രകാശസഭയിലേക്ക് ചുവടുവയ്ക്കുന്നവർ ആത്മീയതയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് അറിവ് നേടണമെന്നും ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി പറഞ്ഞു. ഗുരുശിഷ്യബന്ധത്തിൽ ജ്ഞാനാധിഷ്ഠിതമായി കർമ്മവും യോഗവും കൊണ്ട് വിനയത്തോടെ ഭക്തിപുരസ്സരം പ്രവര്‍ത്തിച്ച് പൂർത്തീകരിച്ച്  ഓരോ കാര്യത്തെയും ചെയ്തെടുക്കണമെന്നും, ജ്ഞാനത്തിലൂടെ ഭക്തിയും ഭക്തിയിലൂടെ ജ്ഞാനവും നേടണമെന്നും സ്വാമി പറഞ്ഞു. നിയുക്തരായ ബ്രഹ്മചാരികള്‍ക്ക് വേണ്ടിയുള്ള ബോധവത്ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

നമുക്ക് പലതരത്തിലുള്ള ആഗ്രഹങ്ങളുണ്ടാകും. ഡോക്ടറാകണമെന്നും എഞ്ചിനീയറാകണമെന്നുമൊക്കെ ആഗ്രഹിക്കുമ്പോൾ അച്ഛനമ്മമാർ നമ്മളെ പിന്താങ്ങും. എന്നാൽ ബ്രഹ്മനിശ്ചയപ്രകാരമുള്ള വഴിയിൽ ഗുരുവിന്റേതായിട്ട് ജീവിക്കുവാൻ തീരുമാനിച്ചു എന്നു പറയുമ്പോൾ ചിലരെങ്കിലും ഒരുനിമിഷം ശങ്കിച്ചേക്കാം., അതാണ് ആത്മബോധത്തിന്റെ പതിതാവസ്ഥയെന്ന് സ്വാമി പറഞ്ഞു. ഭാരതത്തിൽ പറഞ്ഞുവച്ചിട്ടുള്ള ഫിലോസഫികൾക്കപ്പുറം ഇനിയൊന്നും വരാനില്ല. പക്ഷേ പറഞ്ഞുവച്ചതൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. അവിടെയാണ് ഗുരു നമുക്ക് പറഞ്ഞു തരുന്നത് ഇതു ചിട്ടയായി ക്രമംതെറ്റാതെ ചെയ്തെടുക്കണമെന്ന്.

ഉച്ചയ്ക്ക് ശേഷം 2 മണിമുതല്‍ മൂന്ന് സെഷനുകളായാണ് ആവയര്‍നെസ് ക്ലാസ്സുകള്‍ നടന്നത്. സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസ്സുകളില്‍ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയും ശശികുമാര്‍ എം.ഡിയും ദര്‍ശില്‍ ഭട്ട്, ഗുരുചന്ദ്രിക, ശാലിനി പ്രഥ്വി, അനിതാ റാണി, ഡോ.റോസി നന്ദി എന്നിവരുമായി ആശയവിനിമയം നടത്തി.

Related Articles

Back to top button