KeralaLatestThiruvananthapuram

അത്തപൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം 17-ാമത് ബാച്ചിന്

“Manju”

പോത്തന്‍കോട് : ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഓഗസ്റ്റ് 27) നടത്തിയ അത്തപൂക്കള മത്സരത്തില്‍ ബി എസ് എം എസ് 17-ാമത് ബാച്ച് ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മെഡിക്കല്‍ കോളേജ് അദ്ധ്യാപകരും സ്റ്റാഫുകളും ചേര്‍ന്ന് സമ്മാനം നല്‍കി. അഞ്ച് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ബി എസ് എം എസ് 16-ാമത് ബാച്ചും മൂന്നാം സ്ഥാനം ബി എസ് എം എസ് 18-ാം ബാച്ചും നേടുകയുണ്ടായി. നാലംഗ കമ്മിറ്റിയടങ്ങിയ ജഡ്ജ്മെന്റാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

Related Articles

Back to top button