IndiaLatest

ഇന്ന് ലോക നിലവാര ദിനം

“Manju”

എല്ലാ വര്‍ഷവും ഒക്ടോബര്‍ പതിനാല് ലോക നിലവാര ദിനം ആയി ആചരിച്ചുവരുന്നു. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബര്‍ 14 ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന് നിലവാര നിര്‍ണ്ണയത്തിനായി പൊതുവായ ഒരു അന്തര്‍ദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച്‌ ചര്‍ച്ച നടത്തി.

ഇന്‍റര്‍നാഷണല്‍ ഇലൿട്രോകെമിക്കല്‍ കമ്മീഷന്‍ , ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍‌ഡേര്‍ഡൈസേഷന്‍, ഇന്‍റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ തുടങ്ങിയ സംഘടനകളിലെ ആയിരക്കണക്കിനു വിദഗ്ദ്ധര്‍, സ്വയമേവ അന്തര്‍ദ്ദേശീയ നിലവാരഗുണമേന്‍‌മകള്‍ ഉറപ്പു വരുത്തുവാന്‍ ശ്രമം നടത്തുന്നു . ഈ പരിശ്രമങ്ങളെ അംഗീകരിക്കാനും, അനുസ്മരിക്കാനും പ്രചരിപ്പിക്കാനും ആണ് ഒൿടോബര്‍ 14, അന്താരാഷ്ട്ര തലത്തില്‍ ലോക നിലവാര ദിനമായി ആചരിക്കുന്നത്.

Related Articles

Back to top button