InternationalLatest

ദുബായിലെ വലിയ ഹിന്ദു ക്ഷേത്രം തുറന്നു

“Manju”

ദുബായ്: ദുബായിലെ വലിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ജബല്‍ അലിയില്‍ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.

അംബാസഡര്‍ സഞ്ജയ് സുധീര്‍ അടക്കമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. അയ്യപ്പനും ഗുരുവായൂരപ്പനുമടക്കം 16 മൂര്‍ത്തികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ സിഖ് ആരാധനയ്ക്കും സൗകര്യമുണ്ട്. നിലവില്‍ ദീപാവലി വരെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ഇന്നലെ മുതലാണ് ക്ഷേത്രത്തിലേക്ക് വിശ്വാസികളെ പ്രവേശിപ്പിച്ച്‌ തുടങ്ങിയത്.

മൂന്ന് വര്‍ഷം കൊണ്ടാണ് 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 2019ലാണ് യു.എ.ഇ സര്‍ക്കാര്‍ ക്ഷേത്രത്തിനായി ഭൂമി നല്‍കിയത്. ദുബായിലെ രണ്ടാമത്തെ ക്ഷേത്രമാണ് ഇത്. 1959ലാണ് ആദ്യ ക്ഷേത്രം നിര്‍മ്മിച്ചത്.

Related Articles

Back to top button