KeralaLatest

ഉറവിടമറിയാതെ വീണ്ടും കൊവിഡ്, നഗരത്തിന് ആശങ്കയേറി

“Manju”

.
സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരത്തിന്റെ ആശങ്കയേറി. 55 വയസുള്ള കരിക്കകം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ വിഭാഗം ജീവനക്കാരനായിരുന്നുവെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു.

രോഗം സ്ഥിരീകരിച്ച ആള്‍ നേരത്തെ ചികിത്സ തേടിയ വെണ്‍പാലവട്ടത്തെ കടകംപള്ളി പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു. നഗരസഭയുടെ കടകംപള്ളി മേഖലാ ഓഫീസും ഇന്നലെ പ്രവര്‍ത്തിച്ചില്ല. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍ ഓഫീസില്‍ എത്തിയതായിരുന്നു കാരണം.16ന് കരിക്കകം സ്വദേശിക്ക് പനിയും അമിതമായ ക്ഷീണവും അനുഭവപ്പെട്ടു. 17ന് കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍. രോഗം സ്ഥിരീകരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് പുരുഷ സ്വയം സഹായ സംഘത്തിന്റെ യോഗത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. അന്ന് ആ യോഗത്തില്‍ പങ്കെടുത്ത 16 പേരും ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. കരിക്കകത്ത് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തില്‍ ഉറവിടമറിയാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി.

Related Articles

Check Also
Close
Back to top button