India

പീഢനശ്രമം; എ.എസ്.ഐയെ അറസ്റ്റിൽ

“Manju”

ചണ്ഡി​ഗഡ് : യുവതിയെ മാനഭം​ഗപ്പെടുത്താൻ ശ്രമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പഞ്ചാബിലെ ബതിന്ദ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർവിന്ദർ സിങ്ങാണ് പിടിയിലായത് . ബുച്ചോ പട്ടണത്തിൽ യുവതിയുടെ വീട്ടിൽ വെച്ചാണ് പോലീസ് ഉദ്യോ​ഗസ്ഥനെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .

മകനെ ലഹരി മരുന്ന് കേസിൽ കുടുക്കിയ ശേഷമാണ് എ‌എസ്‌ഐ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി ആരോപിച്ചു.തന്റെ 20 വയസുള്ള മകനെതിരെ എൻ‌ഡി‌പി‌സി നിയമപ്രകാരം ഗുർ‌വീന്ദർ സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു ..

എ.എസ്.ഐയ്‌ക്കെതിരെ കേസെടുത്തതായി ബതിന്ദ എസ്.എസ്.പി ഭൂപീന്ദർജിത് സിംഗ് വിർക്ക് പറഞ്ഞു. ഗുർ‌വീന്ദർ സിംഗിനെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button