IndiaKeralaLatest

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നൊദീപ് കൗര്‍

“Manju”

ചണ്ഡിഗഡ്: തലമുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ചു, സ്റ്റേഷനില്‍ വച്ചും ക്രൂരമായി മര്‍ദിച്ചു, കോടതിയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് നൊദീപ് കൗര്‍.
പൊലീസ് തന്റെ മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ചതു പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു, അന്തരീക്ഷം കലുഷിതമായി. പൊലീസ് ലാത്തി വീശിയതോടെ സ്ഥിതി വഷളായി. സംഭവത്തില്‍ തന്നെ മാത്രമാണു പിടികൂടിയതെന്നും സ്റ്റേഷനില്‍വച്ചു ക്രൂരമായി മര്‍ദിച്ചെന്നും പഞ്ചാബ്- ഹരിയാന ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കൗര്‍ ആരോപിച്ചു.

കോടതിയില്‍ പഞ്ചാബിലെ മുക്താര്‍ ജില്ലയില്‍ നിന്നുള്ള 23 കാരിയായ കൗര്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. കഴിഞ്ഞമാസം സോനിപത്തില്‍ നിന്ന് അറസ്റ്റിലായ കൗര്‍ ഹരിയാനയിലെ കര്‍ണാല്‍ ജയിലിലാണ് ഇപ്പോഴുള്ളത്.

തന്റെ വൈദ്യപരിശോധന ശരിയായി നടത്തിയില്ലെന്നും ഇതു ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 54-ാം വകുപ്പിന്റെ ലംഘനമാണെന്നും കൗര്‍ ചൂണ്ടിക്കാട്ടി. കൊലപാതകശ്രമം ഉള്‍പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സമര്‍പിച്ച എഫ്‌ഐആറില്‍ തന്നെ തെറ്റായി പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നും പഞ്ചാബിലെ മുക്താര്‍ ജില്ലയില്‍ നിന്നുള്ള കൗര്‍ വ്യക്തമാക്കുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതു ഹൈകോടതി 24ലേക്കു മാറ്റി.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തെ പിന്തുണച്ചതിനു തന്നെ ഉന്നംവയ്ക്കുകയും വ്യാജമായി കേസില്‍ കുടുക്കുകയുമായിരുന്നു എന്നും ആരോപിച്ചു. മജ്ദൂര്‍ അധികാര്‍ സംഘടന്‍ (എംഎഎസ്) അംഗമാണിവര്‍. സോനിപത്ത് ജില്ലയിലെ കുണ്ട്‌ലിയില്‍ കര്‍ഷകരെ അണിനിരത്തുന്നതില്‍ സജീവമായിരുന്നെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

ചില തൊഴിലാളികളുടെ വേതന പ്രശ്‌നം തീര്‍പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12 ന് കൗറും എംഎഎസ് അംഗങ്ങളും ഫാക്ടറിയിലേക്ക് മാര്‍ച് നടത്തിയിരുന്നു. മാര്‍ചിനെ നേരിടാന്‍ വ്യവസായിക ഉടമകളുടെ കൂട്ടായ്മയായ കുണ്ട്‌ലി ഇന്‍ഡസ്ട്രിയല്‍ ഏരിയ നിര്‍ദേശിച്ച സംഘമാണു മുന്‍കൈയെടുത്തത്. ഇതിനിടയില്‍, പൊലീസുമെത്തി.

Related Articles

Back to top button