IndiaLatest

കോവിഡ് വൈറസ് മൃഗങ്ങളിലേക്കും പടരാന്‍ തുടങ്ങി

“Manju”

ന്യൂഡല്‍ഹി: മൃഗസംരക്ഷണ പ്രദേശങ്ങളിലും നാഷണല്‍ പാര്‍ക്കുകളിലും വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് വൈറസ് ബാധ മൃഗങ്ങളിലും പടരാന്‍ തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏഷ്യാട്ടിക് സിംഹം മരിച്ചെന്ന വാര്‍ത്തയും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്ന നാഷണല്‍ പാര്‍ക്കുകള്‍, മൃഗസംരക്ഷണ പ്രദേശങ്ങള്‍, സംരക്ഷിത വന മേഖലകള്‍ എന്നിവ അടച്ചിടണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നാഷണല്‍ പാര്‍ക്കുകളിലേക്കും മറ്റുമുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍, മറ്റ് ഗ്രാമീണര്‍ എന്നിവരുടെ കാര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. സംരക്ഷിത മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തിയാല്‍ മൃഗങ്ങള്‍ക്കിടയില്‍ മാരകമായ രീതിയില്‍ പകര്‍ച്ചവ്യാധി പടരുന്നതിനുള്ള സാധ്യതയുണ്ട്.

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകര്‍ന്നേക്കാമെന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന് മൃഗങ്ങളെ അടിയന്തിരമായി ചികിത്സക്ക് വിധേയമാക്കാനും അവയെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലേക്ക് സുരക്ഷിതമായി വിട്ടയക്കുന്നതിനുമുള്ള സേവനങ്ങള്‍ ആരംഭിക്കാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button