IndiaLatest

അര്‍ബന്‍ നക്സലുകള്‍ക്കെതിരെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം

“Manju”

ബറൂച്ച്‌: ഗുജറാത്തില്‍ അര്‍ബന്‍ നക്‌സലുകള്‍രൂപം മാറി പ്രവേശിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ അവരെ അനുവദിക്കില്ലെന്നും അര്‍ബന്‍ നക്സലുകള്‍ക്കെതിരെ നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ബന്‍ നക്‌സലുകള്‍ പുതിയ രൂപവുമായി ഗുജറാത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ വേഷവിധാനം മാറ്റി. നമ്മുടെ നാട്ടിലെ നിഷ്കളങ്കരും ഊര്‍ജസ്വലരുമായ യുവാക്കളെ അവരെ പിന്തുടരാന്‍ വേണ്ടി പ്രേരിപ്പിക്കുകയാണ് അവര്‍. രാജ്യത്തെ തകര്‍ക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അര്‍ബന്‍ നക്സലുകള്‍ക്കെതിരെ നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം,’ പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button