KeralaLatest

ക്രിസ്മസ് ആഘോഷത്തിനിടെ മൂന്നിടങ്ങളിലായി കടലില്‍ അപകടം; ഒരാള്‍ മരിച്ചു

“Manju”

തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലില്‍ അപകടം. ഒരാള്‍ മരിച്ചു. തുമ്പയിലെ കടലില്‍ വീണ് മരിച്ചത് ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ(38)യാണ്. ഫ്രാങ്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയില്‍ ഒരാളെയുമാണ് കാണാതായത്. വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം.
പുത്തന്‍ തോപ്പ് സ്വദേശി ശ്രേയസ് (16) കണിയാപുരം സ്വദേശി സാജിദ് (19) സാജന്‍ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.

Related Articles

Back to top button