IndiaKeralaLatest

ഗുജറാത്തിലെ ബറൂച്ചിൽ ആശുപത്രിയ്ക്ക് തീപിടിച്ചു, 18 മരണം

“Manju”

ബറൂച്ച്‌; ഗുജറാത്തില്‍ കോവിഡ് ആശുപത്രിയ്ക്ക് തീപിടിച്ച്‌ 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തം ഉണ്ടായത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്ബതോളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മരണം ഇനിയും വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുമ്ട്.
ബറൂച്ച്‌ ജംബുസാര്‍ ഹൈവേയിലുള്ള നാലു നില കെട്ടിടത്തിലെ കോവിഡ് ആശുപത്രി ഒരു ട്രസ്റ്റിന്റെ ചുമതലയിലുള്ളതാണ്. താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ ഒരു മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Check Also
Close
Back to top button