InternationalLatest

വേതനം എത്ര കുറക്കാനും താന്‍ തയ്യാറായിരുന്നു- മെസ്സി

“Manju”

ബാഴ്സലോണ പ്രസിഡന്റ് ലപോര്‍ടയുടെ പ്രസ്താവനകള്‍ വേദനിപ്പിക്കുന്നു എന്ന് ലയണല്‍ മെസ്സി. നേരത്തെ മെസ്സി വേതനം വാങ്ങാതെ ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നു എങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോയിരുന്നു എന്നും എന്നാല്‍ മെസ്സി അങ്ങനെ ഒരു ആവശ്യം ഒരിക്കലും ഉന്നയിച്ചില്ല എന്നും ലപോര്‍ട പറഞ്ഞിരുന്നു.

താന്‍ തന്റെ വേതനം പകുതിയാക്കി കുറച്ചു. അതിലും ഏറെ കുറക്കാന്‍ താന്‍ തയ്യാറായിരുന്നു എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ മെസ്സിക്ക് നല്‍കിയ കരാര്‍ അംഗീകരിക്കാന്‍ ലാലിഗ തയ്യാറാകാതെ ഇരുന്നതോടെ ആയിരുന്നു ലയണല്‍ മെസ്സിക്ക് ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്ക് പോകേണ്ടി വന്നത്. മെസ്സി പോയതോടെ ബാഴ്സലോണ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ബാഴ്സലോണ വിട്ടതിനു ശേഷം മെസ്സിയും തന്റെ പതിവ് ഫോമില്‍ എത്തിയിട്ടില്ല.

Related Articles

Back to top button