IndiaLatest

ഓക്‌സിജന്‍ പ്ലാന്റ് രാജ്യത്തിന് സമര്‍പ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് ആരോഗ്യസൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഭൂപ്രകൃതി കൊണ്ട് വേറിട്ട് നില്‍ക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികളിലും അനുബന്ധ സൗകര്യങ്ങളിലും വലിയ കുതിപ്പാണ് സംഭവിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഋഷികേശില്‍ സര്‍ക്കാര്‍ പണികഴിപ്പിച്ച ഓക്‌സിജന്‍ പ്ലാന്റ്.

ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പൂര്‍ത്തിയായ ഓക്‌സിജന്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകോബര്‍ ഏഴിന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശന വേളയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും ശുഭ സൂചനയാണ് ഈ സന്ദര്‍ശനമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചതെന്നും, പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോട് പ്രത്യേക അടുപ്പമുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button