KeralaLatest

സൂചിയുടെ ശിക്ഷ 26 വര്‍ഷമായി നീട്ടി

“Manju”

നെയ്‌പിഡോ: മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും നോബല്‍ സമ്മാന ജേതാവുമായ ഓംഗ് സാന്‍ സൂചിക്കുള്ള (77)​ ജയില്‍ ശിക്ഷ 26 വര്‍ഷമാക്കി. അഴിമതി കേസില്‍ പട്ടാള കോടതി മൂന്ന് വര്‍ഷം കൂടി ശിക്ഷ വിധിച്ചതോടെയാണ് സൂചിയുടെ ശിക്ഷ കൂടിയത്. രാജ്യത്തെ ഒരു വ്യവസായിയില്‍ നിന്ന് 5,00,000 ഡോളര്‍ സൂചി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സൂചി ഇത് നിഷേധിച്ചു.
കഴിഞ്ഞ മാസം അവസാനം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് സൂചിക്ക് മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ നെയ്‌പിഡോയിലെ ജയിലില്‍ ഏകാന്ത തടവിലാണ് സൂചി. 2021 ഫെബ്രുവരിയില്‍ മ്യാന്‍മറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് സൂചിയെ സൈന്യം അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. ഏകദേശം 190 വര്‍ഷത്തിലേറെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളില്‍ സൂചി ഇനിയും വിചാരണ നേരിടാനുണ്ട്.

Related Articles

Back to top button