IndiaKeralaLatest

ദി ഇന്റേണിന്റെ ബോളിവുഡ് റിമേക്ക് ഒരുങ്ങുന്നു

“Manju”

മുംബൈ: ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം ദി ഇന്റേണിന്റെ ബോളിവുഡ് റിമേക്ക് ഒരുങ്ങുന്നു. റോബര്‍ട്ട് ഡി നീറോ അവതരിപ്പിച്ച വേഷത്തിലായിരിക്കും അമിതാഭ് ബച്ചന്‍ എത്തുക. അന്നെ ഹാത്‌വെയായിരുന്നു ചിത്രത്തില്‍ നായികയായത്. ഈ വേഷം ദീപിക പദുക്കോണ്‍ ആയിരിക്കും അവതരിപ്പിക്കുക.

അമിത് രവീന്ദ്രനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. 2015ല്‍ പുറത്തിറങ്ങിയ പികുവിലാണ് അമിതാഭ് ബച്ചനും ദീപികയും ഒന്നിച്ചഭിനയിച്ചത്. ചിത്രം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button