IndiaLatest

ഒമിക്രോണ്‍; ന്യൂഡല്‍ഹിയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെ പുതിയ നിയന്ത്രണങ്ങള്‍

“Manju”

ന്യൂ‌ഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ന്യൂ‌ഡല്‍ഹിയില്‍ പുതിയ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നു. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ബസുകളും ഡല്‍ഹി മെട്രോയും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി രണ്ട് ദിവസങ്ങളായി അഞ്ച് ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം ചേര്‍ന്നത്. യോഗത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഡിഡിഎംഎ തീരുമാനിച്ചു. ഈ ദിവസങ്ങളില്‍ അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് പ്രവര്‍ത്തിക്കും. സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവുമുണ്ട്. തിങ്കളാഴ്ച 24 മണിക്കൂറിനിടെ 4,099 പുതിയ കേസുകളും ഒരു മരണവും ന്യൂ‌ല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമാണ്. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Related Articles

Back to top button