IndiaLatest

കേദാര്‍നാഥ് റോപ്‌വേ പദ്ധതിക്ക് അംഗീകാരം

“Manju”

ഡെറാഡൂണ്‍: തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ് ധാമും സോന്‍പ്രയാഗും തമ്മിലുള്ള ദൂരത്തില്‍ മണിക്കൂറുകളോളം കുറവ് വരാന്‍ സഹായിക്കുന്ന കേദാര്‍നാഥ് റോപ്‌വേ പദ്ധതിക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥില്‍ എത്താനിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കയത്. റോപ്‌വേ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സോന്‍പ്രയാഗും കേദാര്‍നാഥ് ധാമും തമ്മിലുള്ള യാത്ര ദൂരം വളരെ അധികം കുറയും.

നിലവില്‍ കാല്‍നടയായോ പോണിയിലോ ആണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കാറുള്ളത്. ഇങ്ങനെ യാത്ര പൂര്‍ത്തിയാക്കാന്‍ 8 മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കും. എന്നാല്‍ ഈ റോപ്‌വേ പദ്ധതി പൂര്‍ത്തിയായാല്‍ തീര്‍ത്ഥാടകര്‍ക്ക് കേവലം ഒരു മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയും. 26 ഹെക്ടര്‍ ഭൂമി കേദാര്‍നാഥ് മേഖലയില്‍ നിന്ന് ഏറ്റെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ പരിവരമ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.

കേദാര്‍നാഥ് റോപ്‌വേ വഴി സോന്‍പ്രയാഗില്‍ നിന്ന് കേദാര്‍നാഥിലേക്കുള്ള ദൂരം 13 കിലോമീറ്ററാണ്. സമുദ്രനിരപ്പില്‍ നിന്ന് 11,500 അടി (3,500 മീറ്റര്‍) ഉയരത്തിലായിരിക്കും റോപ്‌വേ വരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോപ്‌വേകളില്‍ ഒന്നായിരിക്കും ഇത്. 1200 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഇവിടേക്ക് എത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

Back to top button