KeralaLatest

ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ സന്ന്യാസിമാർ ചുമതലയേറ്റു

“Manju”

പോത്തൻകോട് : ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങൾ പുതിയ ചുമതല ഏറ്റെടുക്കുന്ന ഭാഗമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ സന്ന്യാസിമാർ ചുമതല ഏറ്റെടുത്തു. സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, സ്വാമി സത്യവ്രതൻ ജ്ഞാനതപസ്വി, സ്വാമി നിത്യപ്രകാശ ജ്ഞാനതപസ്വി, സ്വാമി അശോകതീർത്ഥൻ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി എന്നിവരാണ് ഡിപ്പാർട്ട്മെന്റ് ഹെഡ് ദിവ്യ ജ്ഞാനതപസ്വിനിയുടെ സാന്നിദ്ധ്യത്തിൽ ഒക്ടോബർ 21 രാവിലെ 9.30ന് ചുമതല ഏറ്റെടുത്തത്. ബ്രഹ്മചാരിണി ആർ.എസ്. രജനിയും ചുമതല ഏറ്റു. ഡിപ്പാർട്ട്മെന്റ് സ്റ്റിയറിംഗ് കമ്മിറ്റി ചുമതലക്കാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

Related Articles

Back to top button