InternationalLatest

ലിംഗാര്‍ഡ് മാഞ്ചസ്റ്റര്‍ വിടും

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസ്സി ലിംഗാര്‍ഡ് ക്ലബില്‍ കരാര്‍ പുതുക്കില്ല. ഈ സീസണ്‍ അവസാനം ഫ്രീ ഏജന്റായി ക്ലബ് വിടാന്‍ ലിംഗാര്‍ഡ് തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫറില്‍ ലിങാര്‍ഡിനെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരത്തെ ക്ലബ് വിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അനുവദിച്ചില്ല.

ഈ സീസണ്‍ അവസാനം വരെ മാഞ്ചസ്റ്ററില്‍ തുടര്‍ന്ന് ക്ലബ് വിടാന്‍ ആണ് ലിംഗാര്‍ഡിന്റെ തീരുമാനം‌. ലിംഗാര്‍ഡിനായി ന്യൂകാസിലും വെസ്റ്റ് ഹാമും ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തവണ വെസ്റ്റ് ഹാമില്‍ ലോണില്‍ ചെന്ന് ഗംഭീര പ്രകടനം നടത്താന്‍ ലിംഗാര്‍ഡിനായിരുന്നു. ജനുവരിയില്‍ വെസ്റ്റ് ഹാമില്‍ എത്തിയ താരം 9 ലീഗ് ഗോളുകള്‍ നേടിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് ലിംഗാര്‍ഡ്.

Related Articles

Back to top button