KeralaLatestThrissur

കേരള ചിക്കൻ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം

“Manju”

ബിന്ദുലാൽ തൃശ്ശൂർ
ഇറച്ചിക്കോഴി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. കേരള ചിക്കന്റെ ആദ്യത്തെ ഔട്ട്ലെറ്റ് കൊടുങ്ങല്ലൂർ നഗരസഭയിലെ ചാപ്പാറയിൽ തുടങ്ങി.

വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമാണ് കേരള ചിക്കൻ കമ്പനി ലക്ഷ്യമിടുന്നത്.

നഗരസഭയിലെ സി.ഡി.എസ് ഒന്നാം നമ്പറിന്റെ കീഴിലുള്ള സംരംഭകരാണ് ഔട്ട്‌ലെറ്റ് തുടങ്ങിയത്. ഒരു കിലോ ഇറച്ചി 80 രൂപയ്ക്കാണ് വിൽപ്പന. കേരള ചിക്കൻ കമ്പനി കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇറച്ചിക്കോഴി വളർത്തൽ യൂണിറ്റുകളും പദ്ധതിയുടെ ഭാഗമായി നൽകും.

കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന്, എന്നിവയും കമ്പനി ഇറക്കി നൽകും. ഇതിന് വളർത്ത് കൂലിയും നൽകും. യൂണിറ്റിന് 5 ലക്ഷം രൂപ ബാങ്ക് ലോണായും 50,000 രൂപ സബ്‌സിഡി തുകയായും നൽകും.

Related Articles

Back to top button