KannurKeralaLatest

ജില്ലാ കോടതിക്കായി എട്ടു നിലക്കെട്ടിടം ഉയരും

“Manju”

അനൂപ് എം സി

തലശേരി: ജില്ലാ കോടതിക്കായി എട്ടു നിലക്കെട്ടിടം ഉയരും ജില്ലാ കോടതി വികസനത്തിൻ്റെ ഭാഗമായി 8നിലക്കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തി തുടങ്ങി. 56 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി. കോടതി വളപ്പിലെ പോസ്റ്റോഫീസ്, ലീഗൽ സർവീസസ് അതോറിറ്റി ഓഫീസ്കെട്ടിടത്തിലേക്ക് മാറ്റി. അഡീഷണൽ ജില്ലാ കോടതിയുടെ വരാന്ത പൊളിച്ചു മാറ്റി.നിലവിലുള്ള കാൻറീൻ കെട്ടിടമുൾപ്പെടെ പൊളിച്ചുമാറ്റും. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ്റെയും APP മാരുടേയും ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കോടതിയിലേക്കുള്ള പ്രവേശനം ഒരു വശത്തുകൂടി മാത്രമാക്കി.തലശ്ശേരി ഭാഗത്തുനിന്ന് കോടതിയിലേക്ക് പ്രവേശിക്കുന്ന ഗെയ്റ്റ് അടച്ചു.പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ ജഡ്ജിമാർക്ക് ശീതീകരിച്ച Eലൈബ്രറി ഒരുക്കും.സാക്ഷികൾക്കും പ്രതികൾക്കും വിശ്രമമുറി ഉണ്ടാകും.രണ്ടാം നില മുതൽ ഓരോ നിലയിലും രണ്ട് കോടതി വീതം ഉണ്ടാകും. കെട്ടിടത്തിൻ്റെ താഴെ 23 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ബാങ്കിങ്, പോസ്റ്റൽ സൗകര്യവും കാൻ്റീനും താഴെ നിലയിൽ.1,47,000 സ്ക്വയർ ഫീറ്റ് വിസ്തൃതി. 3, 20,000 ലിറ്റർ ശേഷിയുള്ള മഴ വെള്ള സംഭരണി, മാലിന്യ പ്ലാൻ്റ് എന്നിവയുണ്ടാവും. മഞ്ചേരി നിർമാൺ കൺസ്ട്രക്ഷനാണ് കരാർ ഏറ്റെടുത്തത്.18 മാസമാണ് കാലാവധി. കി ഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.

Related Articles

Back to top button