IndiaLatest

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വായു മലിനീകരണ തോത് വളരെ മോശമായി തുടരുന്നു. മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 323 രേഖപ്പെടുത്തി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമാണ് മലിനീകരണ തോത് കുത്തനെ ഉയര്‍ന്നത്. പടക്കം പൊട്ടിക്കുന്നതിനൊപ്പം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്നലെ 270-ല്‍ എത്തിയ വായു ഗുണനിലവാര സൂചിക രാത്രിയായതോടെ വഷളായി. ഡല്‍ഹി നഗരത്തിനകത്തും പുറത്തും നോയിഡ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലും സ്ഥിതി സമാനമാണ്. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ദൂരക്കാഴ്ച മങ്ങിത്തുടങ്ങിയിരിക്കുകയാണ്. ശൈത്യകാലത്തിന് മുന്നോടിയായി അയല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങുമ്പോള്‍ അന്തരീക്ഷം കൂടുതല്‍ മലിനമാകുമെന്ന ആശങ്ക ശക്തമാണ്. മലിനീകരണം കുറയ്ക്കുന്നതിന് ട്രാഫിക് സിഗ്നലുകളില്‍ എത്തുന്ന വാഹനങ്ങള്‍ ഉടന്‍ തന്നെ ഓഫ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും വാട്ടര്‍ സ്പ്രിങ്ക്ളറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Back to top button