IndiaLatest

നോക്കാന്‍ ആളില്ല: ദയാവധം തേടി 11 മക്കളുള്ള 75-കാരി

“Manju”

ബെംഗളൂരു : മക്കള്‍ 11 പേരുണ്ടെങ്കിലും നോക്കാനില്ലെന്ന കാരണത്താല്‍ രാഷ്ട്രപതിയോട് ദയാവധത്തിന് അപേക്ഷ നല്‍കി 75-കാരി. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ നംഗനാഥനഗര്‍ സ്വദേശിനി പുട്ടവ്വ ഹനുമന്തപ്പ കൊട്ടുര ആണ് ജില്ലാഭരണകൂടം മുഖേന രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയത്.

ഏഴ് ആണ്‍ മക്കളും നാല് പെണ്‍ മക്കളും ഉണ്ടെങ്കിലും ഈ പ്രായത്തില്‍ തന്നെ ആരും നോക്കുന്നില്ലെന്നും ശാരീരിക മാനസികപ്രയാസങ്ങള്‍ ഗുരുതരമായതിനാല്‍ ദയാവധം നല്‍കണമെന്നുമാണ് ആവശ്യം രോഗങ്ങള്‍മൂലം ജീവിതം ഏറെപ്രയാസകരമാണെന്നും അപേക്ഷയില്‍ പറഞ്ഞു.

ഇവര്‍ക്ക് ഏഴ് വീടുകളും ഫ്‌ളാറ്റുകളും സ്വന്തമായുണ്ട്. ഹവേരി ജില്ലാ കമ്മിഷണര്‍ സഞ്ജയ ഷെട്ടന്നവരയുടെ കൈവശമാണ് അപേക്ഷ നല്‍കിയത്.

Related Articles

Back to top button