InternationalLatest

യുവതിയുടെ കരളിനുള്ളില്‍ ഭ്രൂണം

“Manju”

യുവതിയുടെ കരളിനുള്ളില്‍ വളര്‍ന്ന് ഗര്‍ഭസ്ഥ ശിശു. കാനഡയില്‍ നിന്നാണ് ഈ അപൂര്‍വ്വ ഗര്‍ഭാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 49 ദിവസമായി ആര്‍ത്തവം നടക്കാത്തതിനെത്തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് പരിശോധിക്കാനാണ് യുവതി ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ യുവതിക്ക് ഗര്‍ഭത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണുകയും ചെയ്തു. എന്നാല്‍ മറ്റ് ഹോര്‍മോണ്‍ മാറ്റങ്ങളെല്ലാം സാധാരണ ഗതിയിലായിരുന്നുവെങ്കിലും ഭ്രൂണം യൂട്രസില്‍ കാണാത്തതിനെത്തുടര്‍ന്ന് വിദഗ്ദ പരിശോധനയിലാണ് കരളില്‍ കണ്ടെത്തിയത്.
ഇത് അസാധാരണ അവസ്ഥയാണെന്ന് പീഡിയാട്രീഷ്യന്‍ ഡോ. മൈക്കല്‍ നര്‍വി പറഞ്ഞു. പരിശോധനയില്‍, കണ്ടെത്തിയത് എക്ടോപിക് എന്ന പ്രത്യേക അവസ്ഥയാണ്. ബീജ സങ്കലനത്തിനു ശേഷം യൂട്രസില്‍ നിക്ഷേപിക്കപ്പെടേണ്ട അണ്ഡം മറ്റെവിടെയെങ്കിലും കുടുങ്ങിപ്പോകുന്നതാണ് എക്ടോപിക് ഗര്‍ഭധാരണം. ചിലപ്പോള്‍ ഇത് അണ്ഡാശയത്തിലോ സെര്‍വിക്‌സിലോ ഉദരഭിത്തിയിലോ നിക്ഷേപിക്കപ്പെടുകയും വളരുകയും ചെയ്യാം.
1964 നും 1999 നും ഇടയില്‍, കരളില്‍ എക്ടോപിക് ഗര്‍ഭധാരണത്തിന്റെ 14 കേസുകള്‍ മാത്രമേ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്താണ് ശസ്ത്രക്രിയാ വിദഗ്ധര്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചത്. താന്‍ ഇങ്ങനെയൊരു കേസ് ആദ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും ഡോ. നര്‍വി പറഞ്ഞു.

Related Articles

Back to top button