Latest

വിദേശ കറൻസി കടത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

“Manju”

ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ 52,900 ഡോളർ കടത്താൻ ശ്രമം. 41.8 ലക്ഷം രൂപയോളം മൂല്യം വരുന്ന വിദേശ കറൻസിയാണ് കടത്താൻ ശ്രമിച്ചത്. ദുബായിലേക്ക് യാത്ര ചെയ്യാനെത്തിയ യുവാവിൽ നിന്നാണ് 52,900 ഡോളർ പിടിച്ചെടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കറൻസി പിടിച്ചെടുത്തത്.

വ്യാഴാഴ്ച ഐഎക്‌സ് 141 നമ്പർ വിമാനത്തിൽ ദുബായിലേക്ക് പോകാനായിരുന്നു ഇയാളുടെ നീക്കം . എന്നാൽ യാത്രക്കാരനിൽ സംശയം തോന്നിയതിനാൽ ഇയാളെ വിമാനത്തിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗുകളിൽ നിന്ന് വിദേശ നോട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിൽ കറൻസി പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button