Thiruvananthapuram

കയർ ഫെഡ് : ഷീലാ നാസർ സ്ഥാനം ഒഴിഞ്ഞു

“Manju”

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ വിവാദത്തിലായ ഷീല നാസർ സ്ഥാനം ഒഴിഞ്ഞു.  ഷീല നാസർക്ക് കയർ ഫെഡിൽ അനധികൃത നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. ഷീലയുൾപ്പടെ  13ലധികം ആളുകളെയാണ്  കയർ ഫെഡിൽ അനധികൃത നിയമനം നൽകിയത്. സർക്കാർ വകുപ്പുകളിൽ നിന്ന് വിരമിച്ച ആളുകളെ യാതൊരു കാരണവശാലും വീണ്ടും നിയമിക്കരുത് എന്ന കേരള സഹകരണ ചട്ടം കാറ്റിൽ പറത്തിയാണ് നിയമനം നൽകിയത്.

പെൻഷൻ പ്രായം കഴിഞ്ഞിട്ടും ഇവരെ കയർ ഫെഡ് ആസ്ഥാനത്ത് പേഴ്‌സൺ മാനേജരായി  പുനർ നിയമനം നൽകിയിരുന്നു. 58 വയസു കഴിഞ്ഞ ഷീല നാസർ കഴിഞ്ഞ ജൂലൈയിൽ സർവ്വീസിൽ നിന്നും വിരമിച്ചിരുന്നു.എന്നാൽ ഉന്നതരുടെ ഇടപെടൽ മൂലം ഷീലയ്‌ക്ക് കയർ ഫെഡ് ആസ്ഥാനത്ത് നിയമനം നൽകുകയായിരുന്നു.

അതേസമയം വിവാദ നിയമനം നടന്ന തസ്തികകളിൽ പിഎസ്‌സി വഴി ഒഴിവുകൾ ഉടൻ നികത്തുമെന്നും അതുവരെ പരിചയസമ്പന്നരായ ആളുകളെ തുടരാൻ അനുവദിച്ചതാണെന്നും ആണ് സർക്കാർ വിശദീകരണം നൽകുന്നത്.

Related Articles

Back to top button