LatestThiruvananthapuram

പോത്തൻകോട് ചന്ത പ്രവർത്തനം പുനരാരംഭിക്കുന്നു

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൂട്ടിയിട്ടിരുന്ന പോത്തൻകോട് ചന്ത പ്രവർത്തനം പുനരാരംഭിക്കുന്ന തിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ അറിയിച്ചു. ജൂൺ 25, 26 തീയതികളിൽ പോത്തൻകോട് ചന്ത യുടെയും സ്റ്റാളിന്റെ യും ലേലം നടക്കും. ജൂൺ 27 ആം തീയതി വേങ്ങോട് സ്റ്റാളിന്റെ യും ലേലം നടക്കും.
20 ലക്ഷം രൂപ ചെലവിൽ പോത്തൻകോട് ഫിഷ് മാർക്കറ്റ് പുതുക്കിപ്പണിയുന്ന തിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഴയ ഫിഷ് മാർക്കറ്റ് പൊളിച്ചുമാറ്റി തുടങ്ങി. കൂടുതൽ സൗകര്യങ്ങളോടുകൂടിയ മാർക്കറ്റ് ഒരു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും.
മാർക്കറ്റ് നോട് ചേർന്ന് എട്ടു മീറ്റർ വീതിയിൽ പുതിയ സിവിൽ സ്റ്റേഷനിലേക്ക് റോഡ് നിർമാണം ഉടൻ ആരംഭിക്കും. എംഎൽഎ ഫണ്ടിൽ നിന്നും അതിനുള്ള തുക അനുവദിച്ച കഴിഞ്ഞതായും പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ അറിയിച്ചു

Related Articles

Back to top button