Uncategorized

ദീപാവലി ആഘോഷം അലങ്കോലമാക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

“Manju”

വഡോദര: ദീപാവലി ദിനത്തിൽ ജനങ്ങൾ പടക്കം പൊട്ടിക്കുന്നതിനിടെ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വഡോദരയിലെ പാനിഗേറ്റ് പ്രദേശത്ത് വർഗീയ സംഘർഷത്തിന് ശ്രമിച്ചവരിൽ ഒരാളെയാണ് പോലീസ് പിടികൂടിയത്. ജനങ്ങൾ ദീപാവലി ആഘോഷിക്കുന്നതിനിടയിലേക്ക് ഇയാൾ പെട്രോൾ ബോംബുകൾ എറിഞ്ഞുവെന്നാണ് വിവരം.

സംഭവത്തിൽ വേറെയും പ്രതികൾക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. പ്രദേശത്തെ ഏതാനും കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചില കടകൾ ഭാഗികമായി അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമത്തിന് മുമ്പായി തെരുവുവിളക്കുകൾ അണച്ചിരുന്നുവെന്നാണ് നാട്ടുകാർ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു. സംഘർഷം ആരംഭിച്ച ഘട്ടത്തിൽ തന്നെ പോലീസ് സ്ഥലത്തെത്തിയരുന്നു. എന്നാൽ പ്രതികളിൽ ഒരാളെ മാത്രമാണ് പിടികൂടാനായത്.

ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് വിവരങ്ങൾ തേടുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അക്രമത്തിൽ പങ്കാളികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ ഗണേശ ചതുർത്ഥി സമയത്തും ഇതേപ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഘോഷയാത്രയ്‌ക്ക് നേരെ മതമൗലിക വാദികൾ കല്ലേറുനടത്തുകയും അന്വേഷണത്തിനൊടുവിൽ 13 പേർ പിടിയിലാകുകയും ചെയ്തു.

Related Articles

Back to top button