Uncategorized

വ്യോമസേനയിൽ ചരിത്രം കുറിച്ച്‌ ഷാലിസ ധാമി

“Manju”

ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യമായി മുന്‍നിര പോരാട്ട യൂണിറ്റിന്റെ (ഫ്രണ്ട്‌ലൈന്‍ കോംബാറ്റ് യൂണിറ്റ്‌) മേധാവിയായി ഒരു വനിത എത്തുന്നു. പഞ്ചാബ്‌ സ്വദേശിനി ക്യാപ്റ്റന്‍ ഷാലിസ ധാമിയാണ്‌ പാകിസ്ഥാന്‍ അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലെ മിസൈല്‍ സ്‌ക്വാഡ്രനെ നയിക്കുക. വ്യോമസേന ഈ മാസം ആദ്യം മുതലാണ്‌ ആരോഗ്യ വിഭാഗത്തിന്‌ പുറത്ത്‌ വിവിധ മേഖലളുടെ തലപ്പത്ത്‌ വനിതകളെ വിന്യസിച്ച്‌ തുടങ്ങിയത്‌.

ഷാലിസ 2003-ലാണ് ഹെലികോപ്‌റ്റര്‍ പൈലറ്റായി ഇവര്‍ വ്യോമസേനയിലെത്തുന്നത്. തുടര്‍ന്ന് 2005-ല്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റും 2009-ല്‍ സ്‌ക്വാഡ്രണ്‍ ലീഡറുമായി. 2800 മണിക്കൂറിന്റെ പറക്കല്‍ അനുഭവമുണ്ട്.

ആര്‍മിയിലെ കേണലിന് തുല്യമായ സ്ഥാനമാണ്‌ ഗ്രൂപ്പ് ക്യാപ്റ്റന്‍. രണ്ടു തവണ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്‌ ഇന്‍ചീഫിന്റെ മെഡല്‍ നേടിയിട്ടുണ്ട്‌. നിലവില്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ ഓപ്പറേഷന്‍സ് ബ്രാഞ്ചിലാണ്.

Related Articles

Check Also
Close
  • ..
Back to top button