Uncategorized

“ഇനി ഭൂമിയുടെ ആയുസ് എത്രകാലം”; വിശദീകരണവുമായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍

“Manju”

തിരുവനന്തപുരം: ഭൂമി ഉണ്ടായതു മുതലുള്ള ചോദ്യമാണ് അത് എന്ന് അവസാനിക്കുമെന്നതും. പലരും പല പ്രതികരണങ്ങളും ഇതിനോടകം ഭൂമിയുടെ അവസാനവുമായി ബന്ധപ്പെട്ട് നടത്തി കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്‌ത്രീയമായ ഒരു ഉത്തരം നല്‍കുകയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) ഡയറക്‌ടറും നിയുക്ത ഐ എസ് ആര്‍ ഒ ചെയര്‍മാനുമായ എസ് സോമനാഥ്. ഭൂമി എന്നെങ്കിലും അവസാനിക്കുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും അവസാനിക്കും എന്ന ഉത്തരമാണ് സോമനാഥ് നല്‍കുന്നത്. സൂര്യന്‍ അവസാനിക്കുമെന്നതിന് ഒരു സംശയമവുമില്ലെന്നും എന്നാല്‍ അതിന് മുമ്പ് തന്നെ ഭൂമിയ്‌ക്ക് അന്ത്യം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു.

തീര്‍ച്ചയായും ഭൂമി അവസാനിക്കും, കാരണം സൂര്യന്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സൂര്യന്റെ ആയുസ് 15 ബില്യണ്‍ വര്‍ഷമാണ്. സൂര്യന്റെ ഇനിയുള്ള ആയുസ് കണക്കാക്കി കഴിഞ്ഞാല്‍ നാല് ബില്യണ്‍ വര്‍ഷം കൂടിയുണ്ടെന്നാണ്. നാല് ബില്യണ്‍ എന്നു പറഞ്ഞാല്‍ വളരെ വലുതാണെങ്കിലും അതിന് മുമ്പ് തന്നെ ഭൂമി ഇല്ലാതാകും. കാരണം ഇന്ധനം കത്തി തീരുന്നതോടു കൂടി സൂര്യന്റെ വലിപ്പം വര്‍ദ്ധിക്കും. വര്‍ദ്ധിച്ച്‌ വര്‍ദ്ധിച്ച്‌ അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടന്നു പോകും. ഭൂമി സൂര്യന്റെ ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റ് ഉപഗ്രഹങ്ങളുമെല്ലാം ഇല്ലാതാകും’.ചന്ദ്രയാനെക്കുറിച്ചും, ചന്ദ്രയാന്‍ കൊണ്ട് രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്നുമൊക്കെയുള്ള പ്രാധാന്യമേറിയ നിരവധി ചോദ്യങ്ങള്‍ക്ക് സോമനാഥ് മറുപടി പറയുന്നുണ്ട്.

Related Articles

Back to top button