Latest

കാണാതായ ഇന്ത്യക്കാരെ വേഗത്തിൽ കണ്ടെത്തും ;  കെനിയൻ അധികൃതർ

“Manju”

നെയ്റോബി : കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം വേഗത്തിലാക്കുമെന്ന് കെനിയൻ അധികൃതർ. ബാലാജി ടെലിഫിലിംസ് ചീഫ് ഓപ്പറേഷൻസ് ഓഫീസർന്മാരും ഇന്ത്യക്കാരുമായ സുൽഫിക്കർ ഖാൻ, മുഹമ്മദ് സായിദ് സാമി എന്നിവരെ കുറിച്ചുള്ള അന്വേഷണമാണ് അധികൃതർ വേഗത്തിലാക്കുന്നത്. ജൂലൈ 21 നാണ് ഇരുവരെയും കാണാതായത്.

കൂടാതെ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്ന് കെനിയയുടെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ നൂർദിൻ എം ഹാജി അറിയിച്ചു. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ കെനിയയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നംഗ്യ ഖമ്പ പ്രസിഡന്റ് വില്യം സമോയി റുട്ടോയെ സന്ദർശിക്കും. തുടർന്ന് ഇന്ത്യയുടെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കൂടാതെ ന്യൂഡൽഹിയിലെ കെനിയൻ ഹൈക്കമ്മീഷണറെ ഒക്ടോബർ 23 ന് മന്ത്രാലയത്തിലേക്ക് വിളിച്ചിരുന്നു. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രണ്ട് ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർക്ക് വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെനിയയിലെ നിർത്തലാക്കിയ സ്‌പെഷ്യൽ സർവീസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അധികൃതർ കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button