KeralaLatest

ട്വന്റി 20 ലോകകപ്പ് താരം ബാസില്‍ ഹമീദിന് ആദരവ്

“Manju”

കോഴിക്കോട് : ട്വന്റി 20 ലോകകപ്പില്‍ യു.എ.ഇ ടീമിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കുണ്ടുങ്ങല്‍ പരപ്പില്‍ പള്ളിവീട് ബാസില്‍ ഹമീദിനെ പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു.

ബാസിലിന്റെ തറവാട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി ആദരിച്ചത്. ബാസിലിന് ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. ട്വന്റി20 ലോകകപ്പില്‍ യു.എ.ഇ ചരിത്ര ജയം നേടിയപ്പോള്‍ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടറായ ബാസില്‍ ഹമീദ് കാഴ്ചവെച്ചത്. ബാസില്‍ ഹമീദ് കഴിഞ്ഞ ട്വന്റി20 സീരീസില്‍ അയര്‍ലന്‍ഡ്, നമീബിയ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Related Articles

Back to top button