Business

സ്വർണവില താഴേക്ക്; പവന് 240 രൂപ കുറഞ്ഞു.

“Manju”
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവന്റെ വില 45,120 രൂപയായി. ഇന്നലെ 400 രൂപ കുറഞ്ഞ് പവന് 45,360 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമായി.
കഴിഞ്ഞ ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഈ ആഴ്ചയിൽ താഴേക്കിറങ്ങുകയായിരുന്നു. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്.
അതേസമയം, വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button