IndiaLatest

പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ആയുര്‍വേദ @ 2047 ക്യാമ്പ് നടന്നു.

“Manju”

തിരുവനന്തപുരം : പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ആയുര്‍വേദ ചികിത്സാ രംഗത്തിന്റെ പ്രാധാന്യവും സാധ്യതകളും സംബന്ധിച്ച് ആയുര്‍വേദ @2047 എന്ന വിഷയത്തില്‍ ജവാന്മാര്‍ക്കുവേണ്ടി അവബോധ ക്ലാസ് സംഘടിപ്പിച്ചു. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ആയുര്‍വേദ ചിക്തിസാരംഗത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരായ ഡോ.സേതുലക്ഷ്മി എസ്.( അസിസ്റ്റന്റ്  മെഡിക്കല്‍ ഓഫീസര്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ,  ഡോ.ശാലിനി കൃഷ്ണ യു.(സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്).  എന്നിവര്‍ ആയുര്‍വേദവും ആധുനീക കാലഘട്ടവും ജീവിത ശൈലീരോഗങ്ങളും ചെറുക്കുന്നതിന് എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച് ക്ലാസ്സുകള്‍ നയിച്ചു. കമ്മ്യൂണിക്കേഷൻസ് ഡിപ്പാര്‍ട്ട്മെന്റ് പബ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശിവറാം റ്റി ക്യാമ്പ് പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്തു.

Related Articles

Back to top button