India

ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഫെബ്രുവരിയില്‍

“Manju”

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ പരീക്ഷണ പറക്കലുകള്‍ 2023 ഫെബ്രുവരിയില്‍ ആരംഭിക്കും. മുതിര്‍ന്ന ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ചിനൂക്ക് ഹെലികോപ്റ്ററും സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനവും ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്നും ഐഎസ്‌ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്‍റര്‍ ഡയറക്ടര്‍ ആര്‍ ഉമാമഹേശ്വരന്‍ പറഞ്ഞു.

ഭൂമിയെ ഭ്രമണം ചെയ്യുമ്പോള്‍ ക്രൂ സര്‍വീസ് മൊഡ്യൂളിലുള്ള ബഹിരാകാശ യാത്രികര്‍ക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുന്ന ‘എന്‍വയണ്‍മെന്റ് കണ്ട്രോള്‍ സിസ്റ്റ’ത്തിന്റെ രൂപകല്‍പ്പന പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. ബഹിരാകാശയാത്രികര്‍ക്ക് ഇരിക്കാനുള്ള ക്രൂ മൊഡ്യൂളിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും ഫാബ്രിക്കേഷന്‍ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ജോലികളെല്ലാം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും.

Related Articles

Back to top button