IndiaLatest

ഇന്ത്യയില്‍ മെഡിക്കല്‍ പഠനച്ചെലവ് ഇരട്ടി

“Manju”

ന്യൂഡല്‍ഹി : എല്ലാ കാലഘട്ടത്തിലും ലോകത്ത് ഏറ്റ‌വും കൂടുതല്‍ തൊഴില്‍ സാദ്ധ്യതയുള്ള മേഖലയാണ് ആരോഗ്യരംഗം. കേരളത്തില്‍ നിന്ന് തന്നെ അനവധി വിദ്യാര്‍ത്ഥികളാണ് ഡോക്ടര്‍ പഠനത്തിനും നഴ്സിംഗ് പഠനത്തിനും വിദേശത്ത് പോകുന്നത്. 2008 നും 2018 നും ഇടയില്‍ ലോകത്ത് മിക്ക ഭാഗങ്ങളിലും ഒരു ഡോക്ട‌റിനോ നഴ്സിനോ പഠിച്ചിറങ്ങാനുള്ള ചെലവ് കുറവായിരുന്നു. 2008ല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ചെെനയില്‍ മെഡിക്കല്‍ പഠന ചെലവ് മൂന്ന് ഇരട്ടി കുറവായിരുന്നു. ഇന്ത്യയിലാവട്ടെ രണ്ട് ഇരട്ടിയും കുറവായിരുന്നു. എന്നാല്‍ 2018 കാലഘട്ടത്തില്‍ ഇത് മൂന്നിരട്ടിയായി വ‌ര്‍ദ്ധിച്ചു. മറ്റ് രാജ്യങ്ങളില്‍ പഠന ചെലവ് കുറഞ്ഞപ്പോള്‍ ചെെനയില്‍ 167 ശതമാനമായി മെഡിക്കല്‍ പഠന നിരക്ക് ഉയര്‍ന്നു. ഇന്ത്യയിലും അപ്പോള്‍ രണ്ടിരട്ടിയായി ചെലവ് ഉയര്‍ന്നു.

2018 ലെ ലോകത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പഠനത്തിന് ഭരണകൂടങ്ങളും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളും നിക്ഷേപിച്ചത് 110 ബില്യണ്‍ ഡോളറാണ്. ഇതില്‍ 60 ബില്യണ്‍ ഡോക്ടര്‍ പഠന ചെലവിനും 48 ബില്യണ്‍ നേഴ്സിംഗ് പഠനത്തിനുമാണ് ചെലവായത്. 2008ല്‍ ചെെനയില്‍ നിന്ന് മെഡിക്കല്‍ രംഗത്ത് പഠിച്ചിറങ്ങാന്‍ ഒരാള്‍ക്ക് ചെലവായത് 6ലക്ഷം രൂപ മാത്രമായിരുന്നു. ഇന്ത്യയില്‍ അത് 15 ലക്ഷവും. അത് 2018 ആയപ്പോള്‍ 41,000 ഡോളറായി വര്‍ദ്ധിച്ചു. ഇതേ അവസ്ഥയാണ് ഇന്ത്യയിലും 35,000 ഡോളര്‍ ആയിരുന്നത് 70,000 ഡോളറായി ഉയര്‍ന്നു.

10 വര്‍ഷത്തിനിടെ ഇന്ത്യയിലും ചെെനയിലും മൂന്നിരട്ടിയായി പഠന ചെലവ് വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു മെഡിക്കല്‍ ബിരുദധാരിയുടെ ഇന്ത്യയിലെ ചെലവ് ശരാശരി 58 ലക്ഷത്തിന് പുറത്താണ്. എന്നാല്‍ യുറോപ്പ്, അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് തിരിച്ചാണ് സംഭവിക്കുന്നത്. 2008 നെ അപേക്ഷിച്ച്‌ 2018 ല്‍ മെഡിക്കല്‍ പഠന ചെലവ് ഇവിടങ്ങളിലില്‍ കുറവാണ്. ചെെനയുടെയും ഇന്ത്യയുടെയും ചെലവ് ഈ 10 വര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ദ്ധിച്ചെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്. വടക്കേ ആഫ്രിക്കയിലും ഒരു ഡോക്ടര്‍ക്കുള്ള പഠന ചെലവ് 47 ശതമാനവും നഴ്‌സുമാര്‍ക്ക് 25 ശതമാനവും വര്‍ദ്ധിച്ചു.

ലോകത്ത് വരുമാനം കുറഞ്ഞ രാജ്യങ്ങളെ അപേക്ഷിച്ച്‌ വികസിത രാജ്യങ്ങളിലാണ് കൂടുതലായി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ളത്. കാരണം വികസിത രാജ്യങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ശമ്ബളവും സൗകര്യങ്ങളും കൂടുതലാണ് എന്നതാണ്. ആഗോളതലത്തില്‍10 വര്‍ഷത്തിനിടെ ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായി അതുപോലെ തന്നെ നഴ്സുമാരുടെ എണ്ണം മൂന്നിരട്ടിയായി.ഇത് വെറുംഎട്ട് ശതമാനമെന്ന ആഗോള ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ വളരെ കൂടുതലാണ്. ആരോഗ്യ രംഗത്ത് മറ്റ് പ്രൊഫഷണല്‍ ഗ്രൂപ്പുകളേക്കാളും 59 ശതമാനവും നഴ്സുമാരാണ്.

Related Articles

Back to top button