KeralaLatestThiruvananthapuram

കൊവിഡ് സാക്ഷ്യപത്രം വൈകുന്നതില്‍ ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിലായി

“Manju”

ശ്രീജ.എസ്
ശ്രീകൃഷ്ണപുരം: ഡ്രൈവിങ് ലൈസന്‍സിന് കൊവിഡ് സാക്ഷ്യപത്രം നിര്‍ബന്ധമായും ഹാജരാക്കണമെന്ന നിബന്ധന വന്നതോടെ നിരവധി പേര്‍ പ്രതിസന്ധിയിലായിരിക്കുകയാണ് . സാക്ഷ്യപത്രം കിട്ടാനുള്ള പ്രയാസം മൂലം ടെസ്റ്റിന് തീയതി കിട്ടിയിട്ടും ഹാജരാകാന്‍ കഴിയാത്ത അവസ്ഥയാണ്. ടെസ്റ്റിന് ഹാജരാകുന്നയാള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നല്ലെന്നും പനി,ചുമ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും വീടുകളില്‍ ആരും ക്വാറന്റൈനിലില്ലെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ സാക്ഷ്യപത്രം മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണമെന്നാണ് നിബന്ധന .

എന്നാല്‍ പലര്‍ക്കും സാക്ഷ്യപത്രം കിട്ടാന്‍ കാലതാമസമെടുക്കുകയാണ്. ലോക്ക് ഡൗണിന് മുമ്പ് ടെസ്റ്റിന് തിയതി ലഭിച്ചവര്‍ക്ക് ഡിസംബര്‍ വരെയാണ് ഇപ്പോള്‍ സമയം നീട്ടികിട്ടിയിരിക്കുന്നത്. വളരെ കുറച്ചു പേരുടെ ടെസ്റ്റ് മാത്രമെ ഇപ്പോള്‍ പ്രതിദിനം നടത്തുന്നുള്ളു. മറ്റുള്ളവരുടെ ടെസ്റ്റ് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. സാക്ഷ്യപത്രം ഒഴിവാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി ഉയര്‍ന്നിരിക്കുകയാണ് .

Related Articles

Back to top button