IndiaLatest

ഐക്യരാഷ്‌ട്രസഭയിലേക്ക് അഞ്ച് ലക്ഷം ഡോളര്‍ നല്‍കും

“Manju”

ന്യൂഡല്‍ഹി: ഭീകരതയ്ക്കെതിരെ പോരാടുന്നതിനായി ഐക്യരാഷ്‌ട്രസഭയിലേക്ക് 5,00,000 ഡോളര്‍ സംഭാവന നല്‍കാനൊരുങ്ങി ഇന്ത്യ. തീവ്രവാദ ഭീഷണി തടയുന്നതിലും പ്രതിരോധിക്കുന്നതിലും അംഗരാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഭാവന നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.

ഏഷ്യയിലും ആഫ്രിക്കയിലും തീവ്രവാദഭീഷണി വര്‍ദ്ധിച്ചുവരുന്നതായി ജയശങ്കര്‍ പറഞ്ഞു. പുറത്തുവന്ന 1,267-ാം നമ്പര്‍ പട്ടികയിലെ റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത് വ്യക്തമാണെന്നും മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദത്തെ നേരിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ മികച്ച രീതിയിലുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദം മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതിനെ ചെറുക്കുന്നതിനായി യുഎന്‍ സുരക്ഷാ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു. യുഎന്‍ രക്ഷാ സമിതിയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎന്‍ രക്ഷാസമിതിയുടെ ദ്വിദിന ഭീകരവിരുദ്ധ യോഗത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഡല്‍ഹിയില്‍ തീവ്രവാദ വിരുദ്ധ സമിതിയുടെ ഇന്ത്യയുടെ ചെയര്‍മാന്റെ കീഴിലാണ് യോഗം നടന്നുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button