KeralaLatest

മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും

“Manju”

സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും.സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.cകോളേജും ഹോസ്റ്റലും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും ആറുമണിയ്ക്കു ശേഷം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തുടരരുതെന്ന് നിര്‍ദേശം നല്‍കിയതായും പ്രിന്‍സിപ്പല്‍ വി എസ് ജോയ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനപ്രകാരം കോളേജ് താല്‍ക്കാലികമായി അടച്ചിട്ടത്. സര്‍വ്വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ശനിയാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്തത്. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ യോഗത്തില്‍ അറിയിച്ചു. തിങ്കളാഴ്ച കോളേജ് തുറക്കാനും യോഗത്തില്‍ തീരുമാനിച്ചു. കോളേജും ഹോസ്റ്റലും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും ആറുമണിയ്ക്കു ശേഷം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തുടരരുതെന്ന് നിര്‍ദേശം നല്‍കിയതായും പ്രിന്‍സിപ്പല്‍ വി എസ് ജോയ് അറിയിച്ചു.

കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മഹാരാജാസ് കോളേജിലെ എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഗുരുതര പരുക്കേറ്റ യൂണിറ്റ് പ്രസിഡന്റ് അമല്‍ജിത്ത് ബാബു, ജാഫര്‍ സാദിഖ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കോളേജ് സംഘര്‍ഷത്തില്‍ 2 കെഎസ് യു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നാലുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Related Articles

Back to top button