InternationalLatest

നാല് ലക്ഷം തലയ്ക്ക് വിലയിട്ട ഭീകരനെ പിടികൂടി

“Manju”

ഇംഫാല്‍: കഴിഞ്ഞ വര്‍ഷം നവംബറില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണമുണ്ടായ സംഭവത്തില്‍ ഒരു ഭീകരനെ പിടികൂടി എന്‍ഐഎ. വാഹനവ്യൂഹത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ ഭീകരനാണ് വലയിലായത്. മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന നിങ്ഖാം എന്ന മചുക്രിങ് സംഷിം ഷിറെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിവിലായിരുന്ന ഭീകരനെ പിടികൂടിയത്. ഭീകരന്റെ തലയ്‌ക്ക് നാല് ലക്ഷം രൂപ വിലയിട്ടിരുന്നു.

2021 നവംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സിയാല്‍സിഹ് ഗ്രാമത്തിന് സമീപത്തുകൂടെ സഞ്ചരിക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കമാന്‍ഡിംഗ് ഓഫീസറായിരുന്ന വിപ്ലവ് ത്രിപാഠി.അദ്ദേഹത്തിന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകനും നാല് അസം റൈഫിള്‍സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആറ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles

Back to top button