IndiaLatest

റിപ്പബ്ലിക് ദിനത്തില്‍ മാക്രോൺ മുഖ്യാതിഥിയാകുമെന്ന് റിപ്പോർട്ട്

“Manju”

ന്യൂഡല്‍ഹി: 2024 ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ചുരുന്നുവെങ്കിലും തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ഫ്രഞ്ച് പ്രസിഡന്റ് തന്നെ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകാന്‍ സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2023ന്റെ തുടക്കത്തില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച മോദി, ബാസ്റ്റില്‍ ഡേ പരേഡിലെ മുഖ്യാതിഥിയായിരുന്നു. മാക്രോണിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതോടെ ഇന്ത്യയും പാരിസും തമ്മിലുള്ള പങ്കാളിത്തം വീണ്ടും ശക്തമാകും. മനുഷ്യാവകാശം, ബഹിരാകാശം, പ്രതിരോധ മേഖല തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യയുമായി ഫ്രാന്‍സിന് പങ്കാളിത്തമുണ്ട്.

ഇമ്മാനുവൽ മാക്രോൺ ജനുവരി 26ന് ഇന്ത്യയിലെത്തുകയാണെങ്കിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് രാഷ്ട്രത്തലവനാകും അദ്ദേഹം. 1976-ൽ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്കാണ് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത ആദ്യത്തെ ഫ്രഞ്ച് നേതാവ്.

1980-ൽ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാർഡ് ഡി എസ്റ്റിംഗ്, 1998-ൽ പ്രസിഡന്റ് ജാക്വസ് ചിറാക്ക്, 2008-ൽ പ്രസിഡന്റ് നിക്കോളാസ് സർക്കോസി, 2016-ൽ പ്രസിഡന്റ് ഫ്രാൻസ്വാ ഒലാൻഡ് എന്നിവർ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്തിട്ടുണ്ട്.

 

Related Articles

Back to top button