AlappuzhaKeralaLatest

 ചേർത്തലയില്‍  “എൻെറ കേരളം” മത്സരങ്ങൾ സമാപിച്ചു.

“Manju”

ആലപ്പുഴ : ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ സംഘടിപ്പിച്ച (ജന്മഗൃഹം), “എൻെറ കേരളം” മത്സരങ്ങൾ വൈകുന്നേരം 03:00 മണിയുടെ ആരാധനയോടെ ഗുരുപാദങ്ങളിൽ സമർപ്പിച്ചു. പ്രശ്നോത്തരി മത്സരത്തിൽ പ്രാഥമികവിഭാഗത്തിൽ കെ.ആർ.ഗുരുദത്ത് ഒന്നാം സ്ഥാനവും, കെ.എസ്സ്.സുകൃത രണ്ടാം സ്ഥാനവും, ഐ.ഗുരുമിത്രൻ മൂന്നാം സ്ഥാനവും നേടി. ദ്വിതീയവിഭാഗം കുട്ടികളിൽ നിന്ന് ജെ.അംബുജം ഒന്നാം സ്ഥാനത്തിനും, പി.ശാന്തിപ്രിയൻ രണ്ടാം സ്ഥാനത്തിനും, പി.എസ്സ്.ഗുരുദത്തൻ മൂന്നാം സ്ഥാനത്തിനും അർഹരായി. ചന്ദ്രസേനൻ, ഗുരുസ്തുതി, കെ.എസ്സ്.കരുണപ്രിയ എന്നിവർ ത്രിതീയ വിഭാഗത്തിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനം കരസ്ഥമാക്കി. ഏറെ താത്പര്യത്തോടെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.

Related Articles

Back to top button