InternationalLatest

കുടിവെള്ളം വിഷമയമാക്കാന്‍ നീക്കം

“Manju”

Image result for കുടിവെള്ളം വിഷമയമാക്കാന്‍ നീക്കം

ശ്രീജ.എസ്

സാന്‍ഫ്രാന്‍സിസ്കോ; അമേരിക്കയിലെ ജല ശുദ്ധീകരണ കേന്ദ്രത്തില്‍ സൈബര്‍ ആക്രമണം നടത്തി കുടിവെള്ളം വിഷമയമാക്കാന്‍ നീക്കം. 15,000ല്‍ ലേറെ ജനങ്ങള്‍ ജീവിക്കുന്ന ഫ്ലോറിഡയിലെ ഓള്‍ഡ്സ്മാര്‍ നഗരത്തിലെ ജല ശുദ്ധീകരണ കേന്ദ്രത്തിലെ കംമ്പ്യൂട്ടര്‍ സംവിധാനത്തില്‍ അതിക്രമിച്ചു കയറി കുടിവെള്ളത്തിന്റെ രാസ നിലയില്‍ മാറ്റം വരുത്തിയാണ് അപകടത്തിലാക്കാന്‍ ശ്രമിച്ചത് .എന്നാല്‍ ജോലിയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ തന്റെ കംമ്പ്യൂട്ടര്‍ സ്ക്രീനിലെ വ്യത്യാസം കണ്ടെത്തുകയും ഉടന്‍തന്നെ പഴയതുപോലെയാക്കുകയും ചെയ്തു. ഫെബ്രുവരി 5നാണ് സംഭവം.

സോഡിയം ഹൈഡ്രോക്സൈഡ് ആണ് ശുചീകരണ ദ്രാവകത്തിന്റെ പ്രധാന ഘടകം . ഇതുപയോഗിച്ചാണ് വെള്ളത്തിന്റെ അസിഡിറ്റി നിയന്ത്രിക്കുന്നതും കുടിവെള്ളത്തില്‍നിന്ന് ലോഹ ഘടകങ്ങള്‍ നീക്കുന്നതും. സോഡിയം ഹൈഡ്രോക്സൈഡ് ശരീരത്തിലെത്തിയാല്‍ തൊലി നശിച്ചുപോകും. മുടി കൊഴിച്ചിലുണ്ടാകും. വയറ്റിലെത്തിയാല്‍ മരണം വരെ സംഭവിച്ചേക്കാം .

സോഡിയം ഹൈഡ്രോക്സൈഡിന്റെ അളവ് 100 പിപിഎം മാത്രമേ ആകാവൂ. സൈബര്‍ ആക്രമണം നടത്തിയ ഹാക്കര്‍ അതിന്റെ അളവ് 11,100 പിപിഎം ആക്കുകയാണ് ചെയ്തത്. ജോലിയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ തന്റെ കംമ്പ്യൂട്ടര്‍ സ്ക്രീനിലെ വ്യത്യാസം കണ്ടെത്തുകയും ഉടന്‍തന്നെ പഴയതുപോലെയാക്കുകയും ചെയ്തു. കുടിവെള്ള വിതരണത്തെ ബാധിക്കാതെ നോക്കി.’ സംഭവത്തില്‍ പ്രാദേശിക, ഫെഡറല്‍ സംവിധാനങ്ങള്‍ക്കൊപ്പം എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്.

 

Related Articles

Back to top button